ഓണ്‍ലൈന്‍ മന്ത്രവാദം അഥവാ ഓണ്‍ലൈന്‍ ശിര്‍ക്ക്
കേരളത്തിലെ മുസ്ല്യാക്കന്‍മാര്‍ക്ക് ഇടയില്‍ കണ്ടുവരുന്ന അറബി മാന്ത്രികം എന്ന കടുത്ത ശിര്‍ക്ക് നിറഞ്ഞ അനാചാരം ഇപ്പോള്‍ അതിന്റെ ഏറ്റവും ആധുനിക രൂപത്തില്‍ ഇന്റെര്‍നെറ്റഇലും എത്തിയിരിക്കുന്നു! കേരളത്തില്‍ ഇന്ന് നിലവിലുള്ള എല്ലാതരം ശിര്‍ക്ക് നിറഞ്ഞ മന്ത്രവാദങ്ങളും മുസ്ല്യാരെ വീട്ടില്‍ പോയി കാണാതെ തന്നെ അവരുടെ പുതിയ വെബ്സൈറ്റില്‍ നിന്നും വാങ്ങാന്‍ പറ്റും.
മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഒരു കളരിത്തൊടി മുസ്ലിയാരാണ് ശിര്‍ക്കിന്റെ ഈ പുതിയ സുന്നി രൂപവും ആയി ഇന്റെര്‍നെറ്റില്‍ പ്രത്യക്ഷപെട്ടിട്ടുള്ളത്.
ജിവിതത്തില്‍ നേരിടേണ്ടി വരുന്ന എല്ലാതരം പ്രശ്നങ്ങള്‍ക്കും പരിഹാരം എന്നപോലെയാണ് സുന്നി മുസ്ലിയാര് തന്റെ വെബ്സൈറ്റിലൂടെ നരകത്തിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇതു അനിസ്ലാമികം ആണോ എന്ന് സംശയം ഉള്ളവര്‍ക്ക് തപാലിലൂടെ CD ലഭിക്കുവാനും സൈറ്റില്‍ സൗകര്യം ചെയ്തിട്ടുണ്ട്
Read the rest of this entry »
സലഫീ നഗറ്
‘സലഫീ നഗറ്’, ‘സലഫീ നഗറ്‍’ എന്ന് ബസ് കണ്ടക്ടര്‍ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഉണര്‍ന്നു നോക്കുമ്പോള്‍ സമ്മേളന നഗരിയില്‍ ബസ് നിര്‍ത്തി ആളുകള്‍ ഇറങ്ങുകയാണ്. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സസൂക്ഷ്മം നോക്കി ഞാനും ബസ്സില്‍ നിന്നിറങ്ങി. ഇത്ര വലിയ ആള്‍ക്കൂട്ടമോ മുജാഹിദ് സമ്മേളനത്തിന് എന്ന് ആശ്ചര്യപ്പെട്ടു. ഒരു പക്ഷെ സമ്മേളന പന്തലില്‍ ആളുകള്‍ കുറവായിരിക്കും എന്ന് ആശ്വസിച്ച്ചുകൊണ്ടു നഗരിയിലേക്ക് നടന്നപ്പോള്‍ റോഡരികില്‍ വലിയ ഗേറ്റ് കണ്ടു: “മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം…. കുറ്റിപ്പുറം സലഫീ നഗറ്‍” ഗേറ്റിനകത്തുകൂടെ കടന്നു നേരെ സമ്മേളന പന്തലില്‍ പോയി ഇരുന്നപോളാണ് ആരും തന്നെ കണ്ടില്ലല്ലോ എന്നതില്‍ ആശ്വാസമായത്. സലീമിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മുജാഹിദിന്റെ സമ്മേളനത്തിന് വന്നത്. സ്നേഹപൂര്‍ണവും നിരസിക്കുവാന്‍ പറ്റാത്തതുമായ അവന്റെ ക്ഷണം അവഗണിക്കുവാന്‍ കഴിഞ്ഞില്ല.നാട്ടിലെ തീവ്ര സുന്നിയായ ഞാന്‍ അവനോടു സലാം പറയാറില്ലെങ്കിലും അവന്‍ എന്നെ കാണുമ്പോഴെല്ലാം സലാം പറയാറുണ്ട്.
പുളിക്കലും ഫറോക്കിലും വെച്ച് നടത്തപ്പെട്ട രണ്ടു സമ്മേളനങ്ങളിലും കുറച്ചു ആളുകളെയും ചില അറബി ശൈഖുമാരെയും പന്കെടുപ്പിക്കുവാന്‍ കഴിഞ്ഞ ഹുങ്കായിരിക്കും നമ്മുടെ ജില്ലാ സമ്മേളനത്തിന്റെ അത്രവരാത്ത ഒരു മൂന്നാം സംസ്ഥാന സമ്മേളനത്തിന് അവരെ പ്രേരിപ്പിച്ചത്. മുജാഹിദുകളെ വിമര്‍ശിക്കുവാന്‍ വേണ്ടിയെങ്കിലും ഒന്ന് പങ്കെടുത്തുകൂടേ എന്നുള്ള സലീമിന്റെ പ്രേരണയാണ് എന്നെ ഇപ്പോള്‍ ഇവിടെ എത്തിച്ചിരിക്കുന്നത്. ഞാനിവിടെ മുജാഹിദിന്റെ സമ്മേളനത്തിന് എത്തിയത് നാട്ടിലെങ്ങാനും അറിഞ്ഞാല്‍ പിന്നെ അതുമതി ആകെ പുകിലാവാന്‍. മുജാഹിദുകള്‍ക്കെതിരെ ഗര്‍ജ്ജിക്കുന്ന
അഹ്ലുസുന്നത്തിന്റെ എല്ലാ ഉസ്താദുമാരെയും നാട്ടില്‍ കൊണ്ടുവന്നു പ്രസംഗിപ്പിക്കുവാനും മുജാഹിദുകള്‍ക്കെതിരില്‍ നിരന്തരം പോസ്തരുകള്‍ ഒട്ടിക്കുവാനും, അവര്‍ ഒട്ടിക്കുന്ന പോസ്തരുകള്‍ നശിപിക്കുവാനും ഒറ്റയാള്‍ പട്ടാളം പോലെ ഓടിനടന്നിരുന്ന, നാട്ടില്‍ വലിയ നിലയും വിലയും ഉണ്ടായിരുന്ന ഞാന്‍ ഈ സലഫീ നഗറില്‍ എത്തിയെന്നു ഒരു ഈച്ചയരിഞ്ഞാല്‍ മതി നാട്ടിലെ എന്റെ സകല വിലയും ഇടിയാന്‍. Read the rest of this entry »
MSM Trivandrum Students Blog Inaugurated
MSM Trivandrum Students Blog is inaugurated by Dr. Y V K S Rao, Former Dy Director ISRO at the MSM Technical Students Conference on 15th February 2009.
The Conference was kicked off at Thiruvananthapuram VJT Hall with the keynote address by Dr. Y V K S Rao




