MSM Trivandrum

Islahi Students Blog from Mujahid Students Movement Trivandrum

ഓണ്‍ലൈന്‍ മന്ത്രവാദം അഥവാ ഓണ്‍ലൈന്‍ ശിര്‍ക്ക്

November5

കേരളത്തിലെ മുസ്ല്യാക്കന്‍മാര്‍ക്ക് ഇടയില്‍ കണ്ടുവരുന്ന അറബി മാന്ത്രികം എന്ന കടുത്ത ശിര്‍ക്ക് നിറഞ്ഞ അനാചാരം ഇപ്പോള്‍  അതിന്റെ ഏറ്റവും ആധുനിക രൂപത്തില്‍ ഇന്റെര്‍നെറ്റഇലും എത്തിയിരിക്കുന്നു! കേരളത്തില്‍ ഇന്ന് നിലവിലുള്ള എല്ലാതരം ശിര്‍ക്ക് നിറഞ്ഞ മന്ത്രവാദങ്ങളും മുസ്ല്യാരെ വീട്ടില്‍ പോയി കാണാതെ തന്നെ  അവരുടെ പുതിയ വെബ്സൈറ്റില്‍ നിന്നും വാങ്ങാന്‍ പറ്റും. Picture 5മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഒരു കളരിത്തൊടി മുസ്ലിയാരാണ് ശിര്‍ക്കിന്റെ  ഈ പുതിയ സുന്നി രൂപവും ആയി ഇന്റെര്‍നെറ്റില്‍ പ്രത്യക്ഷപെട്ടിട്ടുള്ളത്.
ജിവിതത്തില്‍ നേരിടേണ്ടി വരുന്ന എല്ലാതരം പ്രശ്നങ്ങള്‍ക്കും പരിഹാരം എന്നപോലെയാണ്  സുന്നി മുസ്ലിയാര് തന്റെ വെബ്സൈറ്റിലൂടെ നരകത്തിന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇതു അനിസ്ലാമികം ആണോ എന്ന് സംശയം ഉള്ളവര്‍ക്ക് തപാലിലൂടെ CD ലഭിക്കുവാനും സൈറ്റില്‍ സൗകര്യം ചെയ്തിട്ടുണ്ട്

ശിര്‍ക്കിനും ട്രേഡ് മാര്‍ക്ക്‌ !

കേരളത്തില്‍ ഈ മുല്സ്ല്യരല്ലാതെ വേറെ ഒരു മുസ്ല്യാരും  അറബി മാന്ത്രികം എന്നപേരില്‍ ശിര്‍ക്ക് ചെയ്യാതിരിക്കാന്‍ ഈ വിദ്വാന്‍ അറബി മാന്ത്രികം എന്ന പേര് ട്രേഡ് മാര്‍ക്ക്‌ ആയി രജിസ്റ്റര്‍ ചെയ്തു എന്നും ഇയാള്‍ തന്റെ  വെബ്സൈറ്റില്‍ അവകാശപെടുന്നുണ്ട് .

Picture 6

ലോകത്തില്‍ തന്നെ മറ്റാര്‍ക്കും നല്കാന്‍ പറ്റാത്തതും ഒരു ശക്തിക്കും വെല്ലാന്‍ അവാത്തതുമായ എലസുകള്‍ അണുപോലും ഇയാള്‍ ഉണ്ടാക്കുന്നത്. Credit Card,Pay Pal അല്ലെങ്കില്‍ Net Banking ഉപയോഗിച്ച് ലോകത്തിന്റെ എവിടെ നിന്നും ഒരാള്‍ക്ക് ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ ശിര്‍ക്ക് ചെയ്യാന്‍ പറ്റും എന്നുള്ളതാണു ഈ വെബ്സൈറ്റ്ന്റെ ഏറ്റവും വലിയ പ്രത്യേകത

posted under Islahi Movement

Email will not be published

Website example

Your Comment: