MSM Trivandrum

Islahi Students Blog from Mujahid Students Movement Trivandrum

ലൗജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം – MSM

November2

കൊണ്ടോട്ടി: ലൗജിഹാദുമായി ബന്ധപ്പെട്ട്‌ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സാമുദായിക സംഘടനകള്‍ നടത്തുന്ന പ്രസ്‌താവനകള്‍ ഖേദകരമാണെന്ന്‌ മുജാഹിദ്‌ സ്റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച ജില്ലാ കാമ്പസ്‌ സമ്മേളനം അഭിപ്രായപ്പെട്ടു. ‘അധാര്‍മികതയ്‌ക്കെതിരെ വിദ്യാര്‍ഥി മുന്നേറ്റം’ എന്ന പ്രമേയത്തില്‍ എം.എസ്‌.എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ്‌മദനി ഉദ്‌ഘാടനംചെയ്‌തു. അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി പരീക്ഷയില്‍ റാങ്ക്‌നേടിയ കെ. ഹജാസിന്‌ കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ അവാര്‍ഡ്‌ സമ്മാനിച്ചു. എം.എസ്‌.എം ജില്ലാപ്രസിഡന്റ്‌ ബഷീര്‍സ്വലാഹി അധ്യക്ഷതവഹിച്ചു. ടി.പി. അബ്ദുറസാഖ്‌ബാഖവി, ഇത്തിഹാദുശ്ശുബാനിന്‍ മുജാഹിദീന്‍ ജില്ലാസെക്രട്ടറി പി.സി. മന്‍സൂര്‍, എം.എസ്‌.എം ജില്ലാസെക്രട്ടറി വി.എന്‍. മുഹമ്മദ്‌അസ്‌ലം, വി.ടി. റഫീഖ്‌ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്‌ നടന്ന ഓപ്പണ്‍ഫോറത്തിന്‌ സുഹൈര്‍ ചുങ്കത്തറ നേതൃത്വംനല്‍കി. പഠനസെഷനുകളില്‍ എം.എസ്‌.എം സംസ്ഥാന പ്രസിഡന്റ്‌ സി.എം. സാബിര്‍നവാസ്‌, സഅ്‌ഫര്‍സാദിഖ്‌ മദനി, ഹാരിസ്‌ ഇബ്‌നുസലീം, സി.പി. സലീം, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ ക്ലാസെടുത്തു.

സമാപനസമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാസെക്രട്ടറി എന്‍. ഉസ്‌മാന്‍മദനി ഉദ്‌ഘാടനംചെയ്‌തു. എം.എസ്‌.എം സംസ്ഥാന ട്രഷറര്‍ ഇ.കെ. ബരീര്‍ അസ്‌ലം മുഖ്യപ്രഭാഷണം നടത്തി. നസീഫ്‌ പി.പി അധ്യക്ഷത വഹിച്ചു. കെ. നസീബ്‌, നബീല്‍ പി, അബ്ദുള്‍വഹാബ്‌, പി. അബ്ദുള്‍ഖാദര്‍, അജ്‌മല്‍ ജവാദ്‌, സുഹൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

posted under News & Events

Email will not be published

Website example

Your Comment: