ബോംബും ഖുറാനും തമ്മിലെന്ത്?.. രാമനും പരിവാരവും തമ്മിലെന്ത്?
A nice malayalam poem against terrorism. The poem is taken from a mail got from one of the islam kerala email groups
ഭീകരതയുടെ വേരുകളെല്ലാം
ഭീകരന്‍ ജനിച്ച മതത്തില്‍ തന്നെ,അവന്റെ
വേദത്തില്‍ തന്നെ കണ്ടെത്തണമെന്ന് നിര്‍ബന്ധം
പിടിക്കുന്നവരോട്..’ഇസ്ലാമിക് ടെററിസം’ എന്നൊക്കെ ഉപന്യാസവും പുസ്തകവും
ചര്‍ച്ചയുമൊക്കെയായി
കാലം കഴിക്കുന്നവരോട്..
വേദം വായിച്ചവര്‍..
മതത്തെ അറിഞ്ഞവര്‍..
ജന്മം കൊണ്ടല്ല;കര്‍മ്മം കൊണ്ട് വിശ്വാസിയായവര്‍…
വിനീതമായി ചോദിക്കട്ടെ…
രണ്ടിഞ്ചു നീളത്തില്‍ പൊട്ട് കുത്തിയത് കൊണ്ട്…
കാഷായവേഷമിട്ടത് കൊണ്ട്…
ജപമാല ധരിച്ചത് കൊണ്ട്..
പ്രാന്തപ്രമുഖോ വിശ്വപരിഷത്തോ ആയത് കൊണ്ട്..
മോഡിയോ സിംഗാളോ ആയത് കൊണ്ട്……
നാഴികക്ക് നാല്പ്പത് വട്ടം ഹിന്ദുത്വ ഹിന്ദുത്വ എന്ന് പറയുന്നത് കൊണ്ട്..
ഒറീസയോ ഗുജറാത്തോ കൊണ്ട്..
ഒരു ശൂലം ‘ഹിന്ദു’വാകുമോ?
എല്ലാ ഹിന്ദുവും ശൂലമാവുമോ?
ഹിന്ദുത്വം ശൂലത്തിന്റെ മതമാവുമോ?
തൊപ്പിയിട്ടത് കൊണ്ട്..
തലപ്പാവുള്ളത് കൊണ്ട്..
കാനേഷുമാരിയില്‍ അറബിപ്പേരായത് കൊണ്ട്..
ഒരു ബോംബ് ‘മുസ്ലി’മാവുമോ?
ബോംബെല്ലാം ഇസ്ലാമാവുമോ?
എല്ലാ മുസ്ലിമും ബോംബാവുമോ?
ഇസ്ലാം ബോംബിന്റെ മതമാവുമോ?
പേരിലൊരു ജോര്‍ജ്ജുള്ളത് കൊണ്ട്..
കഴുത്തില്‍ കുരിശുമാലയുള്ളത് കൊണ്ട്..
ബൈബിളില്‍ നിന്നുദ്ധരിക്കുന്നത് കൊണ്ട്..
ഹിരോഷിമയും ഇറാഖുമൊക്കെ ക്രിസ്ത്യന്‍ ക്രൂരതയാകുമോ?
സാമ്രാജ്യത്വം സത്യക്രിസ്ത്യാനിയാകുമോ?
ഗ്വാണ്ടനാമോ ക്രിസ്ത്യന്‍ പീഢന കേന്ദ്രമാവുമോ?
എല്ലാ ക്രിസ്തുശിഷ്യരും ഭീകരരാവുമോ?
തൊപ്പിയും പര്‍ദയും ഭീകരതയാണത്രെ!
പള്ളി പൊളിച്ചപ്പോള്‍ അയോധ്യ മുഴുവന്‍ കാവിമയമായിരുന്നു.
സന്യാസികള്‍ ആയിരമായിരമുണ്ടായിരുന്നു.
ചാന്തും പൊട്ടൂം കാഷായവുമൊക്കെയായിരുന്നു..
അതു കൊണ്ട് പൊട്ടും കുറിയുമൊക്കെ ഭീകരചിഹ്നമായിപ്പോവുമോ?
സന്യാസിമാരെല്ലാം ഒന്നൊഴിയാതെ ഭീകരരാവുമോ?
അല്ലെങ്കിലും..
രാമനും പരിവാരവും തമ്മിലെന്ത്?
ബോംബും ഖുറാനും തമ്മിലെന്ത്?
ഒരായിരം മുസ്ലിം വര്‍ഗ്ഗീയവാദികള്‍ ഒന്നിച്ച് ഹിന്ദു എന്ന് വിളിച്ചാലും,
അദ്വാനിക്ക് യഥാര്‍ത്ഥ’ഹിന്ദു’വാകാന്‍ പറ്റുമോ?
കഴുത്തില്‍ വാഴ നാരു പോലുമില്ലാത്തവള്‍ക്ക്-
പൊന്നമ്മ എന്നു പേരു ചേരുമോ?
പ്രവാചകന്റെ സ്നേഹമതത്തില്‍-
ബോംബുകള്‍ക്ക് സ്ഥാനമുണ്ടെന്ന് വാദിക്കുന്നവന്റെ തലയില്‍
ചകിരിച്ചോറല്ലാതെ മറ്റെന്തെങ്കിലുമുണ്ടാവുമോ?
സ്ഫോടനം പഠിപ്പിക്കാന്‍ വേദമിറങ്ങുമോ?
ഒന്നുകില്‍ പരിവാരം ഗീത വായിച്ചില്ല.
അല്ലെങ്കില്‍ പരിവാരം ഗീതയെ തെറ്റായി വായിച്ചു.
ഒന്നുകില്‍ തീവ്രവാദി ഖുറാന്‍ വായിച്ചില്ല.
അല്ലെങ്കില്‍ ഖുറാനെ തെറ്റായി വായിച്ചു.
ജനിച്ചിട്ടിതേ വരെ ഉപനിഷത്ത് കാണാത്തവനും
അമ്പലത്തിന്റെ ചിത്രം പോലും കാണാത്തവനും
‘ഹിന്ദു’വാകുന്ന സാമുദായിക വ്ര്യത്തത്തില്‍..
ഖുറാന്‍ വായിക്കാത്തവനും തെറ്റായി വായിച്ചവനുമൊക്കെ
കാനേഷുമാരിയിലും കണക്കെടുപ്പിലുമൊക്കെ മുസ് ലിം തന്നെ!
പക്ഷേ ജന്മം കൊണ്ട് അറബിപ്പേരു
മുസ്ലിമാകാന്‍ കഴിയില്ലെന്നത് .
ഒരിക്കലെങ്കിലും വേദം വായിച്ചവര്‍ക്കൊക്കെ അറിയാം.
ഇസ്ലാം =സമര്‍പ്പണം മുസ്ലിം =സമര്‍പ്പിച്ചവന്‍.
ബോംബിനല്ല, ദൈവത്തിനു സമര്‍പ്പിച്ചവനാണു മുസ്ലിം.
ഭീകരവാദത്തെ എല്ലാ മതസംഘടനകളും ഒന്നിച്ചെതിര്‍ക്കുന്നു.
ഒരു ഔദ്യോഗിക മുസ്ലിം പണ്ഠിതന്‍ പോലും തീവ്രവാദത്തെ അംഗീകരിക്കുന്നില്ല.
ഒരു യഥാര്‍ത്ഥ വിശ്വാസി ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്നില്ല.
എന്നിട്ടൂം പരിവാരത്തിനും അമേരിക്കക്കും ബോംബുകള്‍ കൊണ്ട് മറുപടി
പറയാമെന്ന് വിചാരിച്ച്
കുറെ അറബിപ്പേരുള്ള ‘വികാരജീവികള്‍’തെരുവുകളില്‍ മ്ര്യഗീയത കാട്ടുന്നത്
ഇസ് ലാമിന്റെ തിന്മയെന്ന് ഒറ്റയടിക്ക് വിധിക്കുന്നതിനു അപാര തൊലിക്കട്ടി
തന്നെ വേണം!
ഒറീസയില്‍ കശ്മലന്മാര്‍ക്ക് കലിയിളകിയതിനു-
ഭഗവദ് ഗീത എന്തു പിഴച്ചു? ഹിന്ദുത്വ ദര്‍ശനം എന്തു പിഴച്ചു?
തെരുവുകളില്‍ കശ്മലന്മാര്‍ ബോംബു പൊട്ടിച്ചതിനു
പ്രവാചകനെന്തു പിഴച്ചു? കോടാനുകോടി മുസ്ലിങ്ങളെന്തു പിഴച്ചു?
ബോംബ് പൊട്ടിച്ച് അമ്പത് പേരെ കൊന്നാലും,
അമ്പത് പേരെ ശൂലം കൊണ്ട് കുത്തികൊന്നാലും
രണ്ടൂം ഭീകരത തന്നെ.
പക്ഷേ മതവുമായി,വിശ്വാസികളുമായി,
വിശ്വാസവുമായി..
വേദവുമായി..പ്രവാചകനുമായി..
അമ്പലവും പള്ളിയുമായി.. രണ്ടിനുമൊരു ബന്ധവുമില്ല.
ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധം പോലുമില്ല.
ഇവരൊന്നും രാമന്റെ ആളുകളല്ല.
മുഹമ്മദിന്റെ ആളുകളുമല്ല.
ഇവര്‍ പ്രതിനിധീകരിക്കുന്നത് കംസനെയോ, രാവണനെയോ…
അബൂജഹലിനെയോ, അബൂലഹബിനെയോ..
അങ്ങിനെ ആരെയൊക്കെയോ..
ഇത് മനസ്സിലാക്കാന്‍ കടുത്ത ‘ഇസ്ലാം വിരോധം’ തലക്കകത്ത് കയറി
ഇനിയും ഇരിപ്പുറപ്പിച്ചിട്ടില്ലാത്തവര്
ഇതൊക്കെയറിഞ്ഞാലും..
എല്ലാമറിഞ്ഞിട്ടൂം,
തെറ്റിദ്ധരിപ്പിക്കലും ഭീകര ചാപ്പ കുത്തലൂം തുടരുന്നവരുണ്ട്..
ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെ എങ്ങിനെ ‘ഉണര്‍ത്തും’?
സത്യം തിളങ്ങുമ്പോള്‍ …….. നുണകള്‍ അതിജീവിക്കുമോ?
ഹിന്ദു …. കൃസ്ത്യന്‍…. മുസ്ലീം തുടങ്ങിയ പേരിലുള്ള
കുറ്റപ്പെടുത്തലുകള്‍ സദയം ഒഴിവാക്കൂ…… മനുഷ്യരാകൂ …..